കമ്പിൽ :- സുന്നി മാനേജ്മെന്റ് അസോസിയേഷൻ (SMA) കമ്പിൽ മേഖലാ പി ആർ വർക്ക് ഷോപ്പ് ഇക്ബാൽ ബാഖവിയുടെ അധ്യക്ഷതയിൽ പാലത്തുങ്കര ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ നടന്നു. എസ് എം എ ജില്ലാ സെക്രട്ടറി പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര ഉദ്ഘാടനം ചെയ്തു. ഡോക്ടർ കെ എം ഷെരീഫ് ക്ലാസിന് നേതൃത്വം നൽകി.
എം.എം സഅദി (പാലത്തുങ്കര തങ്ങൾ ), അബ്ദുൽ റഷീദ് ദാരിമി, അംജദ് മാസ്റ്റർ പാലത്തുങ്കര, നസീർ സഅദി കയ്യങ്കോട്, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ഷംസുദ്ദീൻ മാസ്റ്റർ പാറാൽ തുടങ്ങിയവർ സംസാരിച്ചു.