കണ്ണാടിപ്പറമ്പ് :- നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ട്രീറ്റ് ലൈറ്റ് (cfl ) മൈന്റനൻസ് പ്രവർത്തി ഒരു വാർഡിൽ 8 എണ്ണം മാത്രമേ സാധിക്കുയുള്ളു എന്ന വ്യവസ്ഥാനിർദേശം സെക്രട്ടറി നൽകിയതിൽ പ്രതിഷേധിച്ച് UDF മെമ്പർമാർ നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. എല്ലാ വാർഡുകളിലും എല്ലാ സ്ട്രീറ്റ് ലൈറ്റുകളും ശരിയാക്കാനുള്ള മുൻ വർഷങ്ങളിൽ ഉള്ള വ്യവസ്ഥ തന്നെ ഉണ്ടാവണമെന്ന് മെമ്പർമാർ ആവശ്യപ്പെട്ടു. അല്ലാതപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മെമ്പർമാർ അറിയിച്ചു.
മെമ്പർമാരായ കെ.എൻ മുസ്തഫ, സൈഫുദ്ദീൻ നാറാത്ത്, മുഹമ്മദ് അലി, കെ.റഹ്മത്ത്, മൈമൂനത്ത് കെ.എൻ, സൽമത്ത് കെ.വി, മിഹ്റാബി, നിഷ എന്നിവർ ഒപ്പ് വെച്ച നിവേദനം നൽകി.