ശ്രീ തൃക്കൺമഠം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ജനുവരി 15 ന് തുടക്കമാകും


നാറാത്ത് :- ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 2024 ജനുവരി 15,16,17 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടയില്ലത്ത് പരമേശ്വര നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

ജനുവരി 15 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നാറാത്ത് ശ്രീ മഹാവിഷ്ണുക്ഷേത്ര പരിസരത്തു നിന്നും തൃക്കൺമഠം ശിവക്ഷേത്രത്തിലേക്ക് കലവറ നിരക്കിൽ ഘോഷയാത്ര ആരംഭിക്കും. വൈകു. 6.30ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിന്റെ പ്രഭാഷണം തുടർന്ന് രാത്രി എട്ടുമണിക്ക് നന്തുടി കലാസംഘം അവതരിപ്പിക്കുന്ന ഫോക്ക് മെഗാ ഷോ 'കാവേറ്റം' അരങ്ങേറും.

ജനുവരി 16 ചൊവ്വാഴ്ച രാവിലെ 5.30ന് നട തുറക്കൽ, നിത്യ പൂജകൾ വൈകു. 6 മണിക്ക് ദീപാരാധന, നിറമാല, പ്രസാദശുദ്ധി, അത്രകലശപൂജ, രക്ഷോഘ്ന, വാസ്തുഹോമം, വാസ്തുകലശ പൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം. വൈകു. 6.30ന് ഭഗവതിസേവ, രാത്രി 7 മണിക്ക് ശ്രീ തൃക്കൺമഠം ശിവക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര കളി. രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ.

ജനുവരി 17 ബുധനാഴ്ച രാവിലെ 5.30ന് പള്ളിയുണർത്തൽ, നട തുറക്കൽ, അഭിഷേകം, മലർനിവേദ്യം, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തഞ്ച്കലശപൂജ, ശിവ ഭഗവാന് കലശഭിഷേകം, ഗണപതി ഭഗവാന് ഒറ്റകലശാഭിഷേകം. രാവിലെ 6 മണിക്ക് 108 തേങ്ങയുടെ മഹാഗണപതിഹോമം ഉച്ചയ്ക്ക് 12.30 പ്രസാദ സദ്യ, വൈകുന്നേരം 4 മണിക്ക് പയ്യന്നൂർ കൃഷി മണിമാരാർ & പാർട്ടിയുടെ വാദ്യങ്ങളോടെ കാഴ്ചശീവേലി തുടർന്ന് മാടമന ശ്രീധരൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം.

പ്രസാദ സദ്യയുടെ സാധനങ്ങൾ പ്രാർത്ഥനയായി സമർപ്പിക്കുന്നവർ ജനുവരി 14നകം ക്ഷേത്രനടയിൽ സമർപ്പിക്കേണ്ടതാണ്. 

Previous Post Next Post