അപകടത്തെ തുടർന്ന് ശരീരം തളർന്നുപോയ സഹപാഠിക്ക് താങ്ങായി കണ്ണൂർ എസ്എൻ കോളജിലെ 1981-84 ഇക്കണോമിക്സ് ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ


ചക്കരക്കൽ :- അപകടത്തെ തുടർന്ന് ശരീരം തളർന്നുപോയ സഹപാഠിക്ക് താങ്ങായി പൂർവവിദ്യാർഥി കൂട്ടായ്മ. കണ്ണൂർ എസ്എൻ കോളജിലെ 1981-84 ഇക്കണോമിക്സസ് ബാച്ച് വിദ്യാർഥികളാണ് സംഗമങ്ങളിലൂടെ സഹപാഠിയും അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ റിട്ട.പ്രിൻസിപ്പലുമായ കെ.രാജേന്ദ്രനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ചക്കരക്കൽ പാനേരിച്ചാൽ സ്വദേശിയായ രാജേന്ദ്രൻ 2021 ഒക്ടോബറിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ദീർഘകാലം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ശരീരം തളർന്നു വീട്ടിൽ കിടപ്പിലാണ്. കഴിഞ്ഞദിവസം നടന്ന സംഗമത്തിൽ റിട്ട. പ്രഫസർ വിജയനെയും കൂട്ടിയാണ് കൂട്ടുകാർ എത്തിയത്. ഹരീന്ദ്രൻ, ബാലകൃഷ്ണൻ, രാജേന്ദ്രൻ, ലൈല, രാജീവൻ എന്നിവർ നേതൃത്വം നൽകി. പഴയ കൂട്ടുകാർ വരുമ്പോൾ അവരുമായി ബന്ധപ്പെട്ട ഓർമകൾ ഓർത്തെടുക്കാൻ അദ്ദേഹത്തിനു സാധിക്കുന്നതായി ഭാര്യ പറഞ്ഞു.

Previous Post Next Post