പുതിയതെരു :- വളപട്ടണം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം ഇന്ന് ആരംഭിക്കും. ജനുവരി 25, 26,27,28, 29 തീയ്യതികളിലാണ് കളിയാട്ട മഹോത്സവം നടക്കുക.
ഇന്ന് വൈകിട്ട് 6 മണിക്ക് കലവറ നിറയ്ക്കൽ, 7.30ന് കലാപരിപാടികൾ. നാളെ വൈകിട്ട് 6ന് തിരുവാതിര, കൈകൊട്ടിക്കളി, 7.30ന് നൃത്തസമന്വയം, 8.30ന് കലാവിരുന്ന്, 9.30ന് കാഴ്ച വരവ്, 27ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ, 28ന് വൈകിട്ട് 6ന് സംഗീതാർച്ചന, 29ന് ഉച്ചയ്ക്ക് 1ന് മേലേരി കയ്യേൽക്കൽ, മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ, ഭഗവതിയുടെ തിരുനൃത്തം, രാത്രി 12ന് ആറാടിക്കൽ എന്നിവ നടക്കും.