ബെംഗളൂരു :- സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൂറാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടന സമ്മേളനം ജനുവരി 28നു ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9നു കോട്ടൺപേട്ടിലെ തവക്കൽ മസ്താൻ ദർഗയിലെ സിയാറത്തോടെ ചടങ്ങുകൾ ആരംഭിക്കും. 10നു ജനറൽ കൺവീനറും കോഴിക്കോട് ഖാസിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തും. വൈകിട്ട് 5നു പൊതുസമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസല്യാർ, സ്പീക്കർ യു.ടി ഖാദർ, മന്ത്രിമാരായ ജി.പരമേശ്വര, കെ.ജെ ജോർജ്, എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എൻ.എ ഹാരിസ്, റിസ്വാൻ അർഷദ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുക്കും.