കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർസക്കണ്ടറി സ്കൂളിലെ 2000 ബാച്ചിലെ 10 F ക്ലാസ്സിലെ റീയൂണിയൻ 'സ്പെക്ട്ര 24' സ്കൂളിൽ വെച്ച് നടന്നു . 24 വർഷങ്ങൾക്ക് ശേഷമാണ് സഹപാഠികൾ ഓർമ്മകളുമായി സ്‌കൂളിൽ ഒത്തു കൂടിയത് .
ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ആയിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സപ്ലിമെൻറ് പ്രകാശനം സീനിയർ അധ്യാപകനായ സുധാകരൻ മാസ്റ്റർ ശിവ നാരായണൻ മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു . അധ്യാപകരെയും സഹപാഠികളെയും ആദരിക്കൽ ചടങ്ങും നടന്നു. കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് കലാ - കായിക പരിപാടികളും അരങ്ങേറി.