തൈലവളപ്പ് മുഹ്‌യിദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മതപ്രഭാഷണത്തിന് ജനുവരി 28 ന് തുടക്കമാകും


മയ്യിൽ :- തൈലവളപ്പ് മുഹ്‌യിദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മതപ്രഭാഷണം ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ വൈകുന്നേരം 7 മണി മുതൽ നടക്കും. ജനുവരി 28 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക്  എം.എം സഅദി പാലത്തുങ്കര തങ്ങൾ ഉദ്ഘാടനം ചെയ്യും. ശാഹുൽ ഹമീദ് ബാഖവി പ്രഭാഷണം നടത്തും.

ജനുവരി 29 തിങ്കളാഴ്ച യഹ്‌യ ബാഖവി പുഴക്കര, ജനുവരി 30 ചൊവ്വാഴ്ച അബ്ദുള്ള സലീം വാഫി, ജനുവരി 31 ബുധനാഴ്ച വാരിസ് അബ്ദുള്ള ഹുദവി, ഫെബ്രുവരി 1 വ്യാഴാഴ്ച  ഡോ : അബു ഫിർനാസുദ്ദീൻ അസ്ഹരി  ദാരിമി അൽ അസദി വണ്ടൂർ, ഫെബ്രുവരി 2 വെള്ളിയാഴ്ച ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, ഫെബ്രുവരി 3 ശനിയാഴ്ച സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി പട്ടാമ്പി എന്നിവർ പ്രഭാഷണം നടത്തും.

Previous Post Next Post