പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ജനുവരി 7 ന് കണ്ണൂരിൽ


കണ്ണൂർ :- പ്രവേശനപരീക്ഷകൾ, കോഴ്‌സുകൾ എന്നിവയെക്കുറിച്ച് അറിയാൻ പ്ലസ്‌ടു, പ്ലസ് വൺ വിദ്യാർഥികൾക്കായി മാതൃഭൂമി നടത്തുന്ന പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ആസ്സ് എക്സ്പേർട്ട് ഏഴിന് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ നടക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്തവർ രാവിലെ എട്ടിന് എത്തണം. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കുമാത്രമാണ് പ്രവേശനം. ആദ്യം വരുന്നവർക്കനുസരിച്ചാണ് സീറ്റ് അനുവദിക്കുന്നത്.

കൃത്യമായ തയ്യാറെടുപ്പ് നടത്തി പ്രവേശന പരീക്ഷ എഴുതുന്നതിനും കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനുമാണ് സെമിനാർ. കേരളത്തിലെ പ്രമുഖ ഓൺലൈൻ ലേണിങ് ആപ്പ് ആയ എഡ്യൂപോർട്ടുമായി സഹകരിച്ചാണ് സെ മിനാർ നടത്തുന്നത്. നീറ്റ് യു.ജി. വഴിയുള്ള അഖിലേന്ത്യാ, കേരള മെഡിക്കൽ പ്രവേശനം, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയെക്കുറിച്ച് പ്രവേശനപരീക്ഷ മുൻ ജോയൻ്റ് കമ്മിഷണർ ഡോ.എസ്.രാജൂകൃഷ്ണൻ ക്ലാസെടുക്കും.

പഠനരീതിയറിഞ്ഞ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനെക്കുറിച്ച് എഡ്യുപോർട്ട് സ്ഥാപകനും ചീഫ് എജുക്കേറ്ററുമായ അജാസ് മുഹമ്മദ് ജെൻഷെർ വിശദീകരിക്കും. എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രവേശനപരീക്ഷകളെക്കുറിച്ച് കാസർകോട് എൽ.ബി.എസ്  കോളേജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. കെ.അസീം ക്ലാസെടുക്കും.

സയൻസ്, ഹ്യുമാനിറ്റീസ് ഉൾപ്പെടെയുള്ള മറ്റ് പ്രവേശനപരീക്ഷകളും കോഴ്‌സുകളും എന്ന വിഷയത്തിൽ ബെംഗളൂരു, യൂണിവേഴഴ്സിറ്റി ഓഫ് ട്രാൻസ്-ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി പ്രൊഫസർ ഡോ. ടി.പി സേതുമാധവൻ ക്ലാസെടുക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ സംശയങ്ങൾ ചോദിക്കാൻ പ്രത്യേക പാനൽചർച്ചയും ഉണ്ടാകും.

Previous Post Next Post