പത്തനംതിട്ട :- ശബരിമല തീർഥാടനകാലത്ത് കഴിഞ്ഞ വെള്ളിയാഴ്ച വരെ കാണിക്കയിലൂടെയുള്ള വരുമാനം 76,34,62,320 രൂപ. ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ എണ്ണിത്തീരാനുണ്ട്. 2 വലിയ കൂനയാക്കി കൂട്ടിയിട്ടിരിക്കുകയാണ്. 273 ജീവനക്കാരാണ് ഭണ്ഡാരത്തിൽ കാണിക്ക എണ്ണാനായി ഉള്ളത്.
ദേവസ്വം ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് അരവണ വിറ്റുവരവിലൂടെയാണ്. എന്നാൽ, ഡപ്പിക്ഷാമം കാരണം കഴിഞ്ഞ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അരവണ വരുമാനം ഗണ്യമായി കുറഞ്ഞു. മണ്ഡലകാലത്ത് 96.32 കോടി രൂപയുടെ അരവണയാണു വിറ്റഴിച്ചത്. കുത്തക ലേലം വഴി ലഭിച്ച 37.40 കോടി രൂപ കൂടിമണ്ഡലകാലത്തെ ആകെ വരുമാനം 241.71 കോടി രൂപയായിരുന്നു. കളഭാഭിഷേകത്തോടെയാണ് ഇന്നലെ ഉച്ചപൂജ നടന്നത്.