ഓൺലൈൻ തട്ടിപ്പ് മട്ടന്നൂർ സ്വദേശിയുടെ 9.6 ലക്ഷം രൂപ തട്ടിയെടുത്തു


മട്ടന്നൂർ :- ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക്  9,63,300 രൂപ നഷ്ടമായി. വെബ്സൈറ്റ് വഴി നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. പലതവണകളായി ഇവർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകുകയായിരുന്നു. പിന്നീടാണ് ഇത് വ്യാജ വെബ്സൈറ്റാണെന്നും പണം നഷ്ടമായെന്നും വ്യക്തമായത്. പണം തിരികെ ചോദിച്ചപ്പോൾ വീണ്ടും പണം നൽകിയാൽ മാത്രമേ തിരികെ നൽകാൻ കഴിയുവെന്നാണ് അറിയിച്ചത്.

പരാതി നൽകിയതിനെ തുടർന്ന് മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യോനോ ആപ്പിന്റെ പേരിൽ വ്യാജസന്ദേശമയച്ച് പണം തട്ടിയെന്ന പരാതിയിൽ എടക്കാട് പോലീസും കേസെടുത്തിട്ടുണ്ട്. മാവിലായി സ്വദേശിയായ പരാതിക്കാരൻ്റെ മൊബൈൽ നമ്പറിലേക്ക് യോനോ റിവാർഡ് ലഭിച്ചിട്ടുണ്ടെന്ന് അറി യിക്കുകയായിരുന്നു. തുടർന്ന് ഒ.ടി.പി നൽകിയത് വഴി 49,875 രൂപ തട്ടിയെടുക്കുകയായിരുന്നു.

Previous Post Next Post