നവകേരള സദസ്സിൽ കലാപരിപാടി അവതരിപ്പിച്ച ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല & ഗ്രന്ഥാലയം വനിതാ വേദി പ്രവർത്തകരെ അനുമോദിച്ചു


ചട്ടുകപ്പാറ :- നവകേരള സദസ്സിൽ കലാപരിപാടിയുടെ ഭാഗമായി മാർഗ്ഗംകളി അവതരിപ്പിച്ച വായനശാല വനിത വേദി പ്രവർത്തകർക്ക് ഇ.എം.എസ്സ് വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ അനുമോദനം നൽകി. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ മിനേഷ് മണക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.

വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും ലൈബ്രറേറിയൻ എ.രസിത നന്ദിയും പറഞ്ഞു.















Previous Post Next Post