അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന മുസ്‌ലിം ലീഗ് ദേശ രക്ഷാ യാത്രയ്ക്ക് - ഇന്ന് ചേലേരിൽ സ്വീകരണം

 


കൊളച്ചേരി :- "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം" എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് കൊളച്ചേരി പഞ്ചായത്ത് തല സ്വീകരണം ഇന്ന്  തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ചേലേരിമുക്കിൽ  നടക്കും. മുസ്‌ലിം ലീഗ് ജില്ലാ നേതാക്കൾക്ക് പുറമെ പ്രമുഖ പ്രഭാഷകൻ സിദ്ധീഖലി രാങ്ങാട്ടൂർ സംസാരിക്കും. യാത്രയെ കയ്യങ്കോട് റോഡ് പരിസരത്ത് നിന്നും ബാൻ്റ് വാദ്യങ്ങളുടേയും, മെഗാ ദഫിൻ്റെയും, കോൽക്കളി സംഘങ്ങളുടെയും മറ്റും അകമ്പടിയോടെ ചേലേരി ടൗണിലേക്ക് ആനയിക്കും

Previous Post Next Post