ചേലേരി :- ഉളിയിൽ മൗണ്ട് ഫ്ലവർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ നോർത്ത് മജ്‌ലിസ് കായികോത്സവം "അറ്റ്ലസ്റ്റിമോ"യിൽ 219 പോയിന്റുമായി ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ ചാമ്പ്യൻമാരായി.എ എം ഐ പയ്യന്നൂർ രണ്ടാം സ്ഥാനം നേടി.
ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയക്ക് വേണ്ടി ടീം ക്യാപ്റ്റൻ അയ്മൻ അബ്ദുള്ള ട്രോഫി ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സുഹൈർ മുഹമ്മദ്, മുഹമ്മദ് എം.വി തുടങ്ങിയവർ സംസാരിച്ചു.