ചേലേരി :- യു പി എസ് സി നടത്തിയ അഖിലേന്ത്യാ കമ്പയിൻഡ് മെഡിക്കൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ആരോഗ്യ കുടുംബകാര്യ മന്ത്രാലയത്തിൽ നിയമനം നേടിയ ഡോ : റസ്‌ലാൻ സലാമിനെ അസെറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
കെ എസ് ടി എം സംസ്ഥാന കൗൺസിൽ അംഗം നൗഷാദ് ചേലേരി മൊമെന്റോ കൈമാറി. കെ എസ് ഇ എം ജില്ലാ പ്രസിഡന്റ് റഷീദ കെ.എം, വെൽഫെയർ പാർട്ടി ചേലേരി സെൻട്രൽ വാർഡ് പ്രസിഡന്റ് ടി.പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.