ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് "കൂനൂസ്" അറബിക് ചിൽഡ്രന്‍സ് മാഗസിന്‍ പ്രകാശനം ചെയ്തു


കണ്ണാടിപ്പറമ്പ് :- ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് പുറത്തിറക്കുന്ന അല്‍ മിദാദ് അറബിക് മാഗസിന്റെ കീഴില്‍ പ്രസിദ്ധീകരിച്ച കുട്ടികള്‍ക്കായുള്ള അറബിക് ചിൽഡ്രന്‍സ് മാഗസിന്‍ "കൂനൂസ്" പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈം അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. കുട്ടികളുടെ അറബി ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം ചില്‍ഡ്രന്‍സ് മാഗസിനുകള്‍ സഹായകമാകും എന്ന് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. അല്‍ മിദാദ് ദ്വൈമാസികയുടെ വാര്‍ഷികപ്പതിപ്പായി ഇനി മുതല്‍ കുനൂസ് പുറത്തിറങ്ങും.

Previous Post Next Post