കൊളച്ചേരി :- പാട്ടയം കലാഗ്രാമം, പാട്ടയം ബ്രദേഴ്സ് ക്ലബ്, പാട്ടയം ദേശസേവാ സംഘം എന്നിവയുടെ നേതൃത്വത്തിൽ എകെജി നേത്രാലയ കണ്ണൂർ, പയ്യന്നൂർ ഐ ഫൗണ്ടേഷൻഎന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സൊസൈറ്റി ഹാളിൽ വച്ച് നടന്നു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഒ.വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ വിശ്വനാഥൻ ആശംസയുർപ്പിച്ച് സംസാരിച്ചു. സജിത്ത് പാട്ടയം സ്വാഗതവും ഉത്തമൻ ചേലേരി നന്ദിയും പറഞ്ഞു.