ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് : ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. 'രിവായ' എന്ന പേരിൽ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ മദ്‌റസകളില്‍ നിന്ന എഴുപതിലധികം വിദ്യാര്‍ത്ഥികള്‍ രണ്ടു റൗണ്ടുകളിലായി മാറ്റുരച്ചു.

നെല്ലിക്കപ്പാലം ബദ്‌രിയ്യ മദ്‌റസ ഒന്നാം സ്ഥാനവും നൂഞ്ഞേരി നൂറുല്‍ ഇസ് ലാം മദ്‌റസ രണ്ടാം സ്ഥാനവും നിടുവാട്ട് സിബ്ഗത്തുല്‍ ഇസ് ലാം മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5555, 3333, 1111 രൂപയും പ്രശസ്തി പത്രവും ട്രോഫിയും കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്ത്വഫ ഹാജി സമ്മാനിച്ചു.

Previous Post Next Post