മയ്യിൽ :- ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വേളം പൊതുജന വായനശാലയിൽ "വരൂ മാനവിക ഇന്ത്യക്കായ്" സംവാദ സദസ് നടന്നു. എം.വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് യു.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
പുകസ കണ്ടക്കൈ യൂണിറ്റ് സെക്രട്ടറി പി.വത്സലൻ , ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല ജോ:സെക്രട്ടറി കെ.കെ കൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി കെ.പി രാധാകൃഷ്ണൻ സ്വാഗതവും യു .ശ്രീകാന്തൻ നന്ദിയും പറഞ്ഞു.