കയരളം AUP സ്കൂളിൽ മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബേങ്ക് 'ഊർവരം 2023' പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു


മയ്യിൽ :- മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ സഹകരണത്തോടെ കയരളം എ.യു.പി സ്കൂളിൽ പച്ചക്കറിത്തോട്ടം ബേങ്ക്മാനേജർ മഹേഷ് .എയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.ശാലിനി നിർവഹിച്ചു. മണ്ണ് നിറച്ച് ചെടികൾ നട്ട 100 ചെടിച്ചട്ടികൾ സ്കൂളിന് മുല്ലക്കൊടി ബേങ്ക് നൽകി.

 പി.ടി.എ പ്രസിഡണ്ട് എം നിധീഷ് , കെ.പി. ഹേമലത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രധാനാധ്യാപിക രതി ടീച്ചർ സ്വാഗതവും രാജേഷ് വി.വി നന്ദിയും പറഞ്ഞു. 

Previous Post Next Post