വള്ളിയോട്ടുവയൽ ജയകേരള വായശാലയിൽ സംവാദസദസ്സ് നടത്തി


മയ്യിൽ :- കണ്ണൂർ ജില്ലാ ലൈബ്രറികൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം , വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വള്ളിയോട്ടുവയൽ ജയകേരള വായശാലയിൽ "വരൂ മാനവിക ഇന്ത്യക്കായ് " എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിൽ പ്രവർത്തകൻ അജയകുമാർ കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ.പി. രാജന്റെ അദ്ധ്യക്ഷത വഹിച്ചു.
സംവാദത്തിൽ ടി. അനഘ സംസാരിച്ചു. സെക്രട്ടറി വി.വി ദേവദാസൻ സ്വാഗതം പറഞ്ഞു
Previous Post Next Post