ചൈനീസ് കെൻ പോ കരാട്ടെ & കിക് ബോക്സിങ് കൊളച്ചേരിമുക്ക് - മയ്യിൽ ഡോജോക്കൾ സംയുക്തമായി സംഘടിപ്പിക്കുന്ന കരാട്ടെ ടെസ്റ്റും ഗ്രേഡിങ്ങും ജനുവരി 14 ന്


മയ്യിൽ :- ചൈനീസ് കെൻ പോ കരാട്ടെ & കിക് ബോക്സിങ് കൊളച്ചേരിമുക്ക് - മയ്യിൽ ഡോജോക്കൾ സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലാക്ക് ബെൽറ്റ് വരെയുള്ള കുട്ടികൾക് ടെസ്റ്റും ഗ്രേഡിങ്ങും കേരള സ്റ്റേറ്റ് ബാച്ച് ജൂഡോ ചാമ്പ്യൻഷിപ്പ് 2023-24 സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ മയ്യിൽ ചൈനീസ് കെൻ പോ കരാട്ടെ & കിക്ക് ബോക്സിങ് സ്റ്റുഡന്റ് സുഫിയാൻ പി.പി ക്കുള്ള അനുമോദനവും ജനുവരി 14 ഞായറാഴ്ച രാവിലെ 9 മണിക്ക് മയ്യിൽ മെയിൻ ഡോ ജോയിൽ വെച്ച് നടക്കും. ഇന്ത്യൻ ചീഫ് ഷിഹാൻ മനോജ്‌ മഹാദേവ അനുമോദനം നൽകും.



മയ്യിൽ ITM കോളേജ് ഓഫ് ആർട്സ് & സയൻസിൽ BBA TTM മൂന്നാം വർഷ വിദ്യാർത്ഥി ആണ്. മയ്യിലിലെ മുഹമ്മദ്‌ അലി - സുമയ്യ. പി.പി ദമ്പതികളുടെ മകനാണ് സുഫിയാൻ . 









Previous Post Next Post