ജില്ലയിൽ അരി വിലവർധിക്കുന്നു


കണ്ണൂർ :- ജില്ലയിൽ അരി വിലവർധിക്കുന്നു. ഒന്നര മാസത്തിനിടെ അരി കിലോയ്ക്ക് 8-10 രൂപ വരെ വില കൂടി. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കുന്നതാണു അരിയുടെ വിലക്കയറ്റം. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് അരി പ്രധാനമായും എത്തുന്നത്. പൊന്നി, കുറുവ, ജയ, മട്ട തുടങ്ങിയ അരിക്കെല്ലാം വില കൂടിയിട്ടുണ്ട്.

കണ്ണൂർ മാർക്കറ്റിൽ വെള്ളക്കുറവയ്ക്ക് 43 രൂപയുണ്ടായത് ഇപ്പോൾ 52 രൂപയായി. ഉണ്ട മട്ടയ്ക്ക് നേരത്തെ 38 രൂപയുണ്ടായത് 48 ആയി ഉയർന്നു. ആന്ധ്രാ മഞ്ഞക്കുറുവ 47 രൂപയുണ്ടായത് 50-53 രൂപ വരെയായി. പൊന്നി വില വലിയതോതിൽ കൂടുന്ന സ്ഥിതിയാണ്. നേരത്തെ 50 രൂപയ്ക്ക് ലഭിച്ച പൊന്നി വില ഇപ്പോൾ 60 പിന്നിട്ടു. ബിരിയാണി അരിയുടേയും വില കൂടിയിട്ടുണ്ട്. നേരത്തേ കോലം ബിരിയാണി അരി 66 രൂപയുണ്ടായത് ഇപ്പോൾ 100 രൂപയ്ക്ക് മുകളിലായി വില. ബസുമതി അരി കിലോയ്ക്ക് 90 രൂപയുണ്ടായത് 110-130 രൂപ വരെയായി.

Previous Post Next Post