കൊളച്ചേരി :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊളച്ചേരി യൂണിറ്റിന്റെ 32-ാം വാർഷിക സമ്മേളനം കൊളച്ചേരിപ്പറമ്പിൽ യൂണിയൻ ഓഫീസിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഇ.മുകുന്ദൻ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി എം.വി കരുണാകരൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ കെ.ഉണ്ണിക്കൃഷ്ണൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ, ബ്ലോക്ക് ട്രഷറർ കെ.നാരായണൻ , ബ്ലോക്ക് ജോ:സെക്രട്ടറി സി.കെ ജനാർദ്ദനൻ നമ്പ്യാർ, ബ്ലോക്ക് കമ്മിറ്റി മെമ്പർമാരായ ടി.പി മധുസൂതനൻ, വി.വി വിജയ രാഘവൻ, കെ.സി പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പി.രാഘവൻ ,എം.രാമചന്ദ്രൻ , പി.ശശിധരൻ മാസ്റ്റർ, ശൈലജ തമ്പാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വനിതാവേദി കൺവീനർ കെ. ജ്യോതി ടീച്ചർ അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. യൂണിറ്റ് ജോ: സെക്രട്ടറി ടി.സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.
ബ്ലോക്ക് ജോ: സെക്രട്ടറി കെ.പി വിജയൻ നമ്പ്യാർ ഭരണാധികാരിയായി അടുത്ത വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെയും, കമ്മിറ്റി അംഗങ്ങളേയും,ബ്ലോക്ക് കൗൺസിൽ പ്രതിനിധികളെയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് : പി.രാമകൃഷ്ണൻ
സെക്രട്ടറി: എം.വി കരുണാകരൻ മാസ്റ്റർ
ട്രഷറർ : കെ.ഉണ്ണികൃഷ്ണൻ
എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.