കുറ്റ്യാട്ടൂർ :- പഴശ്ശി അംഗൻവാടിയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ദേശീയ പതാക ഉയർത്തി. പഴശ്ശി ചെക്കികാട് അംഗൻവാടിയിലും മണിയെങ്കിൽ അംഗൻവാടിയിലും ദേശീയ പതാക ഉയർത്തലും പായസ വിതരണവും നടത്തി. പ്രതിജ്ഞ എടുത്തു.
അംഗൻവാടിയിൽ കുട്ടികളും ടീച്ചറും ഉത്പാദിപ്പിച്ച പച്ചക്കറി കൃഷിയുടെ വിളവും മെമ്പർ ഉദ്ഘാടനം ചെയ്‌തു വെൽഫെയർ കമ്മിറ്റി അംഗങ്ങളായ പത്മനാഭൻ മാസ്‌റ്റർ, സുഭാഷ് സോപാനം, ഹരീഷ് എന്നിവരും, ടീച്ചർമാരും, ഹെൽപ്പർമാരും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.