കണ്ണൂർ :- ഫെബ്രുവരിയിൽ നടക്കുന്ന ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മത്തിന്റെ പരിപാടികൾ വിജയിപ്പിക്കുന്നതിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. കണ്ണൂർ തഹസീൽദാർ എം.ടി സുരേഷ് ചന്ദ്രബോസ് ഉദ്‌ഘാടനം ചെയ്തു. ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ട്രഷറർ ഡോ. എം.വി മുകുന്ദൻ, സാഹിത്യകാരൻ കെ.വി മുരളി മോഹനൻ, സുലോചന മാഹി, വാസ്തുവിദഗ്ധൻ പി.ആർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശിവദാസൻ കരിപ്പാൽ സ്വാഗതവും മധു നമ്പ്യാർ മാതമംഗലം നന്ദിയും പറഞ്ഞു.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ (ചെയർമാൻ), ശിവദാസൻ കരിപ്പാൽ (ജനറൽ കൺവീനർ), ഡോ.എം.വി മുകുന്ദൻ (ട്രഷറർ ).