കണ്ണാടിപ്പറമ്പ് :- നവീകരിച്ച മാലോട്ട് ഖിളർ മസ്ജിദ് ഉദ്ഘാടനം ഇന്ന് ജനുവരി 22 തിങ്കളാഴ്ച നടക്കും. മതപ്രഭാഷണത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് 6 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മസ്ജിദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് അസ്‌ലം അസ്ഹരി പൊയ്‌തുംകടവ് പ്രഭാഷണം നടത്തും.
ജനുവരി 23ന് അബ്ദുൽ റസാഖ് അബ്റാരി പത്തനംതിട്ടയും, ജനുവരി 24ന് ഖലീൽ ഹുദവി കാസർഗോഡും പ്രഭാഷണം നടത്തും.