മുസ്ലിം ലീഗ് ദേശ രക്ഷാ യാത്ര; പന്ന്യങ്കണ്ടി ശാഖാ മുസ്ലിം ലീഗ് കൺവെൻഷൻ നടത്തി

 



പന്ന്യങ്കണ്ടി :- "ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം" എന്ന പ്രമേയത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ: അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രയ്ക്ക് കൊളച്ചേരി പഞ്ചായത്ത് തല സ്വീകരണം ചേലേരിമുക്കിൽ നൽകും. ജനുവരി 29-ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനവും ഞായറാഴ്ച്ച വൈകുന്നേരം നടക്കുന്ന എം.എസ്. എഫിന്റെ സൈക്കിൾ റാലിയും വിജയിപ്പിക്കാൻ മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖാ കൺവെൻഷൻ തീരുമാനിച്ചു.

കൺവെൻഷൻ ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി മുസ്തഫയുടെ അധ്യക്ഷതയിൽ മുഷ്‌താഖ്‌ ദാരിമി ഉദ്ഘാടനം ചെയ്തുപഞ്ചായത്ത് നിരീക്ഷകൻ മൻസൂർ പാമ്പുരുത്തി ദേശരക്ഷാ യാത്ര പ്രോഗ്രാം വിശദീകരിച്ചു. ശാഖാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി റഹീസ്.കെ പി സ്വാഗതവും ട്രഷറർ അബ്ദു.പി നന്ദിയും പറഞ്ഞു

Previous Post Next Post