മയ്യിൽ :- 5 വർഷ തത്വം അംഗീകരിച്ച് തുടർന്നു വരുന്ന ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ പൂർത്തീകരിച്ച് യഥാസമയം നടപ്പിലാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേർസ് യൂണിയൻ (KSSPU) മയ്യിൽ വെസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം KSSPU സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. കത്രിക്കുട്ടി ഉഘാടനം ചെയ്തു.റിപ്പോർട്ട് പി.പി. അരവിന്ദാക്ഷനും, വരവ് -ചെലവ് കണക്ക് എം. ദാമോദരനും അവതരിപ്പിച്ചു.
ഇ.മുകുന്ദൻ, കെ. പത്മനാഭൻ, കെ.വി. യശോദ, സി. പത്മനാഭൻ, വി.സി. ഗോവിന്ദൻ, സി.രാമകൃഷ്ണൻ, ടി.വി. പ്രമീള, കെ.കെ. ദിവാകരൻ, സി.സി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.പി. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ
സി.സി. രാമചന്ദ്രൻ - പ്രസിഡണ്ട്
പി.വി. രാജേന്ദ്രൻ - സെക്രട്ടരി
എം. ദാമോദരൻ - ട്രഷറർ