കണ്ണൂർ . : 2021-22 കാലയളവിൽ വിവിധ കാമ്പസിലെ പഠന വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിന് അർഹയായ റാഷിദാ പി.പി ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.
കോഴിക്കോട് ഫാറൂഖ് കോളേജ് നിന്ന് ഇംഗ്ലീഷ് ബിരുദം നേടിയ റാഷിദ ഡൽഹി ജാമിഅ സർവ്വകലാശാലയിൽ രണ്ടാം വർഷ എം. എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് ലഭിച്ചത്.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അഡ്വ. എം.പി മുഹമ്മദലിയുടെയും കാഞ്ഞിരോട് മായൻമുക്ക് റജുലാസ് പള്ളിക്കൽ പുതിയത്ത് റജുലയുടെയും മകളാണ്.