മയ്യിൽ :- പാവന്നൂർകടവ് ചൂളിയാട് വെച്ച് കഴിഞ്ഞ മാസം ടിപ്പർലോറി തട്ടി ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ടിപ്പർലോറി ഡ്രൈവർ റിമാൻഡിൽ. പാവന്നൂർമൊട്ടയിലെ പി.അനീഷിനെയാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നുകോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസമാണ് ഉമ്മയുടെ കൺമുന്നിൽ ടിപ്പർലോറി കയറി കുട്ടി മരിച്ചത്. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് പ്രതിക്കെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തത്.