കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ 10 F 2000 ബാച്ച് വിദ്യാർത്ഥികളുടെ റീ യൂണിയൻ പ്രോഗ്രാമായ Spectra 24 ന്റെ ഭാഗമായി സ്‌കൂളിനായുള്ള സ്നേഹ സമ്മാനം അധികൃതർക്ക് കൈമാറി.
ഫുട് ബോൾ , വോളി ബോൾ , സ്പ്രിന്റ് ,ബാഡ്മിന്റൺ കിറ്റുകൾ അടങ്ങിയ സ്പോർട്സ് കിറ്റും ഇതിനു പുറമെ സയൻസ് , മാത്തമാറ്റിക്സ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്‌സ് മുതലായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ശാസ്ത്ര പുസ്തകങ്ങളും എൻസൈക്ളോപീഡിയകളും , സാഹിത്യ പുസ്തകങ്ങളും ഓർമ്മ ശക്തി കൂട്ടാനും ശാസ്ത്രീയമായി എങ്ങനെ പഠിക്കാമെന്നുമൊക്കെയുള്ള സെൽഫ് ഹെൽപ് പുസ്തകങ്ങളും അടങ്ങിയ പുസ്തക കിറ്റും കൂട്ടായ്മ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു ..
വീണ്ടും സ്‌കൂളിലേക്ക് എന്ന ആശയവുമായി കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 1999-2000 ലെ 10 Fബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും24 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ 14 ആം തിയതി വിപുലമായ പരിപാടികളോട് കൂടെ സ്‌കൂളിൽ ഒത്തു ചേർന്നിരുന്നു .