പള്ളിപ്പറമ്പ് ഹിദായത്ത് സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ യു.പി സ്കൂളായി ഗവണ്മെന്റ് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും പ്രഭാഷണവും നടത്തി

 


പള്ളിപ്പറമ്പ്:-മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് മനുഷ്യത്വത്തെ വളർത്തിയെടുക്കുന്നതെന്നും ധാർമികതയില്ലാത്ത വിദ്യാഭ്യാസം നിരർഥകമാണെന്നും കണ്ണൂർ ഡെപ്യൂട്ടി കലക്ടർ രഞ്ജിത്ത് ടി.വി പ്രസ്താവിച്ചു. ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളിപ്പറമ്പ് ഹിദായതു സ്വിബ് യാൻ സ്കൂൾ യു.പി സ്കൂൾ ആയി ഗവൺമെൻ്റ് അംഗീകാരം ലഭിച്ചതിൻ്റെ പ്രഖ്യാപനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഹുൽ ഹമീദ് ബാഖവി പ്രാർഥന നടത്തി. വൈസ് പ്രസിഡൻ്റ് എം.കെ .പി മുസ്തഫ ഹാജി അധ്യക്ഷനായി.ഡോ. താജുദീൻ വാഫി റിപ്പോർട്ട് അവതരിപ്പിച്ചു.യു.പി സ്കൂളായി അംഗീകാരം ലഭിക്കുന്നതിന് അഹോരാത്രം പരിശ്രമിച്ച ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, മാനേജർ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവരെ മാനേജ്മെൻറ് കമ്മിറ്റി ആദരിച്ചു .ഉമർ ഹുദവി പുളപ്പാടം മുഖ്യ പ്രഭാഷണം നടത്തി.പോക്കർ ഹാജി പള്ളിപ്പറമ്പ് ,ആലിക്കുട്ടി ഹാജി, ഈസ പള്ളിപ്പറമ്പ് ,ആസാദ് വാരം റോഡ് , അബ്ദുല്ല ബനിയാസ്, അബ്ദുൽ മജീദ് കെ പി ,നിസാർ എൽ, ജുബൈർ മാസ്റ്റർ, കാദർ കാലടി, മുഹമ്മദ് അഷ്റഫ് ,കെ കെ  മുസ്തഫ ,അമീർ എപി, ശ്രീധരൻ സംഘമിത്ര, മുഹമ്മദലി കെ പി, ഹംസ മൗലവി ,ഖാലിദ് ഹാജി പി പി ,മുനീർ കെ പി, സി എം മുസ്തഫ ,എം വി  മുസ്തഫ, മൊയ്തു ഹാജി എംകെ, മുസ്തഫ ഹാജി എ ടി, കെ പി അബൂബക്കർ ഹാജി, സുനിത ടീച്ചർ ,ലത്തീഫ് പള്ളിപ്പറമ്പ്, ഹാഫിള് അമീൻ ഫൈസി, സത്താർ ഹാജി സി കെ ,മുരളീധരൻ മാസ്റ്റർ പങ്കെടുത്തു. എൻ എൻ ശരീഫ് മാസ്റ്റർ സ്വാഗതവും സിദ്ദീഖ് പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.

Previous Post Next Post