കമ്പിൽ മയ്യിൽ റൂട്ടിൽ ബസ്സ്സമരം തുടരന്നു

 


പുതിയ തെരു- കമ്പിൽ - മയ്യിൽ റൂട്ടിൽ ബസ്  തൊഴിലാളികൾ നടത്തിവരുന്ന ബസ്സ് സമരം തുടരുമെന്ന് ബസ്സ് തൊഴിലാളികൾ.മയ്യിൽ പോലീസ് സ്റ്റേഷനിൽ വച്ച് ഇന്ന് നടന്ന ചർച്ചയിൽ  സമരം പിൻവലിക്കാൻ  തീരുമാനമായെങ്കിലും ജീവനക്കാർ അംഗീകരിക്കാൻ തയ്യാറായില്ല.

നാറാത്ത് കാക്കത്തുരുത്തിയിൽ വച്ച് കഴിഞ്ഞ ദിവസം  രാത്രിയോടെയാണ് മയ്യിൽ റൂട്ടിലോടുന്ന പാർവ്വതി ബസ്സ് ജീവനക്കാരെ ഒരു സംഘം നാട്ടുകാർ മർദ്ദിച്ചത്. ആയത് സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റു ചെയ്യാത്തതിനാലാണ് ഇന്ന് മിന്നൽ പണിമുടക്കിന് ബസ്സ് ജീവനക്കാർ ആഹ്വാനം ചെയ്തത്.

ബസ് ജീവനക്കാരുടെ പരാതിയിൽ മയ്യിൽ പോലീസ് കണ്ടലറിയാവുന്ന ഒരു സംഘം ആളുകൾക്കെതിരെ കെസെടുത്തിരുന്നു. സർവ്വിസിനിടെ ബസ് തടഞ്ഞ്  ജീവനക്കാരെ  മർദ്ദിച്ചവരെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്യണമെന്നാന്ന് ജീവനക്കാരുടെ ആവിശ്യം. ഇന്ന് മയ്യിൽ കമ്പിൽ റൂട്ടിൽ ബസ് സമരം തുടരുകയാണ്

വിദ്യാർത്ഥികളെ യാത്രാ ദുരിതത്തിലാക്കുന്ന ബസ്സ് സമരം പിൻവലിക്കുക - SFI

മയ്യിൽ - കണ്ണൂർ റൂട്ടിൽ ഓടുന്ന ബസുകളുടെ  അനിശ്ചിത കാല ബസ്സ് സമരം വിദ്യാർത്ഥികളെ യാത്രാ ദുരിതത്തിലാക്കുന്നത് ആണ്. പരീക്ഷ സമയത്ത് ഇത്തരത്തിൽ ഉള്ള സമരം വിദ്യാർഥികൾക്ക് വലിയ  പ്രയാസമുണ്ടാക്കുന്നുണ്ട്.ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ ഏതാനും ചില തൊഴിലാളികൾ നടത്തുന്ന സമരം പിൻവലിക്കണമെന്ന് SFI മയ്യിൽ ഏരിയാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു.


ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് തുടര്‍ന്നാല്‍ ജനകീയമായി തടയും: എസ്.ഡി.പി.ഐ

പുതിയതെരു: കഴിഞ്ഞ ദിവസം നാറാത്ത് കാക്കത്തുരുത്തിയില്‍ വെച്ച് ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍പ്പണിമുടക്ക് തുടരുകയാണെങ്കില്‍ ബസ്സുകളെ ജനകീയമായി തടയുന്നത് ഉള്‍പ്പെടെയുള്ള സമരത്തിന് നേതൃത്വം നല്‍കുമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് പ്രസ്താവിച്ചു. ആയിരക്കണക്കിന് യാത്രക്കാരുള്ള കണ്ണാടിപ്പറമ്പ്-മയ്യില്‍-കാട്ടാമ്പള്ളി-ജില്ലാ ആശുപത്രി റൂട്ടിലാണ് മിന്നല്‍പണിമുടക്ക് നടത്തിയത്. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ അംഗീകരിക്കാനാവില്ല. പ്രതികള്‍ക്കെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍, ഇതിന്റെ പേരുപറഞ്ഞ് ഇനിയും ബസ് സമരം തുടരാനാണ് ഭാവമെങ്കില്‍ അടുത്ത ദിവസം സര്‍വീസ് നടത്താന്‍ ബസ്സുകളെ അനുവദിക്കില്ല. ജനങ്ങളെ അണിനിരത്തി ബസ് സര്‍വീസ് തടയുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് എസ്ഡിപി ഐ നേതൃത്വം നല്‍കും. മിന്നല്‍പണിമുടക്ക് കാരണം വിദ്യാര്‍ഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കാതെയുള്ള ബസ് ജീവനക്കാരുടെ നടപടിയെ അംഗീകരിക്കാനാവില്ല. വിഷയത്തില്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അബ്ദുല്ല നാറാത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Previous Post Next Post