സ്വകാര്യ ബസ് പണി മുടക്ക് ; പള്ളിപ്പറമ്പ് - കണ്ണാടിപ്പറമ്പ് - കണ്ണൂർ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചു


പള്ളിപ്പറമ്പ് :- സ്വകാര്യ ബസ് പണി മുടക്കിനെ തുടർന്ന് ഇന്നലെ സർവീസ് നിർത്തിവെച്ച ബസ്സുകളിൽ പള്ളിപ്പറമ്പ് - കണ്ണാടിപ്പറമ്പ് - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പല ബസ്സുകളും ഇന്ന് ഓടി തുടങ്ങി.

നാറാത്ത് കാക്കത്തുരുത്തിയിൽ വച്ച് ചൊവ്വാഴ്ച   രാത്രിയോടെയാണ് മയ്യിൽ റൂട്ടിലോടുന്ന പാർവ്വതി ബസ്സ് ജീവനക്കാരെ ഒരു സംഘം നാട്ടുകാർ മർദ്ദിച്ചത്. ആയത് സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റു ചെയ്യാത്തതിനാലാണ് ഇന്ന് മിന്നൽ പണിമുടക്കിന് ബസ്സ് ജീവനക്കാർ ആഹ്വാനം ചെയ്തത്.

ബസ് ജീവനക്കാരുടെ പരാതിയിൽ മയ്യിൽ പോലീസ് കണ്ടലറിയാവുന്ന ഒരു സംഘം ആളുകൾക്കെതിരെ കെസെടുത്തിരുന്നു. സർവ്വിസിനിടെ ബസ് തടഞ്ഞ്  ജീവനക്കാരെ  മർദ്ദിച്ചവരെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്യണമെന്നാന്ന് ജീവനക്കാരുടെ ആവിശ്യം. ഇന്ന് മയ്യിൽ കമ്പിൽ റൂട്ടിൽ ബസ് സമരം തുടരുകയാണ്

Previous Post Next Post