കോഴിക്കോട് :- മലബാർ ദേവസ്വം സമഗ്ര നിയമപരിഷ്കരണം ഉടനെ നടപ്പിലാക്കുക, ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പിലാക്കുക, ശമ്പളം കുടിശിയില്ലാതെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനുവരി 16 ,17 തീയതികളിലായി മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് തുടക്കമായി.
കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ സമരം സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.