സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി എഴുപത് ലക്ഷത്തിലധികം പേർ പട്ടികയിൽ


തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർമാരാണ് (2,70,99,326) ആകെയുള്ളത്. അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് പുതിയ വോട്ടർമാർ.

ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവസരം ഉണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ അറിയിച്ചു.

Previous Post Next Post