മയ്യിൽ:-മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാലയും പഠന ക്ലാസും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സി. എച്ച്. മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റുമായ കെ.പി.സാജു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് കുവേരി ക്ലാസ് എടുത്തു. ഇ ടി. സജീവൻ നിരീക്ഷകനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെപി ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. എം.ശിവദാസൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പ്രതീഷ് കോർളായി, കെ. എസ്. എസ്.പി.എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി. രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, എ.കെ. ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം.പി.സത്യഭാമ, കുറ്റിയാടൂർപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി സ്വാഗതവും സൈനുദ്ദീൻ കോർളായി നന്ദിയും പറഞ്ഞു. ബൂത്ത് പ്രസിഡണ്ടുമാരും മറ്റും ചർച്ചയിൽ പങ്കെടുത്തു.