ചട്ടുകപ്പാറ:-റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായികുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ വിമുക്തഭടന്മാരുടെ സംഗമം കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടന്നു .കെ സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഴുവൻ പേരെയും ആദരിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ്.സി അധ്യക്ഷത വഹിച്ചു.കെ. നാണു, പി ദിവാകരൻ, വി.വി ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.വി.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പി.വി.ലക്ഷമണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വിമുക്ത ഭടൻമാർ അനുഭവങ്ങൾ വിവരിച്ചു.