കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും കലോത്സവ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷവും സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ A ഗ്രയിസ് നേടിയ അദ്രിനാഥ്, മെഡിക്കൽ പരീക്ഷയിൽ റാങ്കോട് കൂടി എംബിബിഎസ് കരസ്ഥമാക്കിയ ഡോ.നിഹാൽനെ ആദരിക്കലും കമ്പിൽ എം എൻ ചേലേരി സ്മാരകം മന്ദിരത്തിൽ നടന്നു. 

ചടങ്ങിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ സി ഗണേശൻ നിർവ്വഹിച്ചു. ചടങ്ങിന് മണ്ഡലം പ്രസിഡൻറ് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാൻ ഉള്ള ദൃഢപ്രതിജ്ഞ എടുത്തു.ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ, സുനിത അബൂബക്കർ, വി സന്ധ്യ തുടങ്ങിയവർ  ആശംസയർപ്പിച്ച് സംസാരിച്ചു.

പ്രതിജ്ഞ ചൊല്ലൽ ചടങ്ങിനും പതാക വന്ദനം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും കെ.പി മുസ്തഫസി, കെ.സിദ്ധി, സി.പി മൊയ്തു, എ.ഭാസ്കരൻ, പി.പി ശാദിലി തുടങ്ങിയവർ നേതൃത്വം നൽകി. നാടൻ പാട്ടിൽ കൂടി വിജയിച്ച അദ്രിനാഥ് നാടൻപാട്ട് അവതരിപ്പിച്ചു. അനീഷ് സ്വാഗതവും എ ഭാസ്ക്കക്കരൻ നന്ദിയും പറഞ്ഞു.




Previous Post Next Post