കണ്ണൂർ :- സാക്ഷരതാ മിഷന്‍ കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായി പി.പ്രശാന്ത്കുമാര്‍ ചുമതലയേറ്റു. ഏറണാകുളം, കാസറകോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായും, സാക്ഷരതാ മിഷന്‍ ദേശീയ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പേരാവൂര്‍ ബ്ലോക്കിലെ സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരകായി പ്രവര്‍ത്തിച്ച കാലയളവില്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. മുഴക്കുന്ന് സ്വദേശിയാണ്.