പുല്ലൂപ്പിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി ; നിരവധി പേർക്കെതിരെ കേസ്


മയ്യിൽ :- പുല്ലൂപ്പിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് കുത്തേറ്റു. ഒരാളുടെ കാൽ തല്ലിയൊടിച്ചു. വധശ്രമത്തിന് 25 ഓളം പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി മാപ്പിള എൽ.പി സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുല്ലൂപ്പിയിലെ ഷംഷാജിനാണ് കുത്തേറ്റത്. പ്രകോപിതരായ ഒരു സംഘം പുല്ലൂപ്പിയിലെ ഷെരീഫിൻ്റെ കാൽ തല്ലിയൊടിച്ചു.

സജീർ എന്നയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ഷംഷാജിനെ ആക്രമിച്ചത് എന്ന് പരാതിയിൽ പറയുന്നു. സംഭവ സമയത്ത് അതുവഴി വന്ന മുനസിലിനെ ഒരു സംഘം ആക്രമിച്ചതോടെയാണ് അക്രമം വ്യാപിച്ചത്. വിവരമറിഞ്ഞ് മയ്യിൽ പോലീസും സ്ഥലത്തെത്തിയിരുന്നു. പരാതിയിൽ മൂന്നു കേസുകളിലായി 25 ഓളം പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.

Previous Post Next Post