പുതിയ പാഠപുസ്തകം ; കുട്ടികൾക്ക് അഞ്ചാം ക്ലാസ് മുതൽ തൊഴിൽ പഠനവും


തിരുവനന്തപുരം :- കുട്ടികളിൽ തൊഴിൽമനോഭാവം വളർത്താൻ അഞ്ചാംക്ലാസ് മുതൽ പാഠപുസ്തകങ്ങളിൽ തൊഴിൽ പഠനം ഉൾക്കൊള്ളിച്ചു. ആഴ്ചയിൽ രണ്ടുദിവസമുള്ള പ്രവൃത്തിപരിചയക്ലാസുകൾ ഇതിനായി വിനിയോഗിക്കും. ഒരു കുട്ടി പത്താംക്ലാസ് പഠിച്ചിറങ്ങുമ്പോൾ സ്വന്തം വീട്ടിലെ ജോലികളൊക്കെ ചെയ്യാൻ പ്രാപ്തമാക്കലാണ് ലക്ഷ്യം. പിന്നീട്, ഹയർസെക്കൻഡറയിൽ പ്രത്യേക തൊഴിൽമേഖലയിൽ പ്രാവീണ്യം വളർത്താനുള്ള പാഠഭാഗങ്ങൾ വരും. പ്ലസ്ടു പഠിച്ചിറങ്ങുമ്പോൾ ഏതു തൊഴിൽമേഖലയിലേക്ക് തിരിയണമെന്ന ലക്ഷ്യബോധമുണ്ടാക്കും.

തൊഴിൽപരിചയം അനുഭവാടിസ്ഥാനത്തിൽ പഠിപ്പിക്കാൻ പാകത്തിലുള്ളതാണ് ഉള്ളടക്കം. ഇതിനായി വിദ്യാർഥികൾക്ക് വർക്ക് ബുക്കുണ്ടാവും. തൊഴിലുകൾ: കൃഷി, ഭക്ഷ്യവ്യവസായം, പാർപ്പിടം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലംബിങ്, മാലിന്യ സംസ്കരണം, കരകൗശലം, സാമ്പത്തികസാക്ഷരത. ഐ.ടി നിലവിൽ പാഠ്യവിഷയമായതിനാൽ തൊഴിലിൽ ഉൾപ്പെടുത്തിയിട്ടില്ല. കുട്ടികൾ തന്നെ വരച്ച ചിത്രം പാടങ്ങളിൽ ചേർത്തതാണ് മറ്റൊരു സവിശേഷത. കായികവിദ്യാഭ്യാസത്തിന്റെ ഭാഗമായി യോഗ ഉൾപ്പെടെയു ള്ള വ്യായാമമുറ പരിശീലിപ്പിക്കും. കിളിത്തട്ടുകളിപോലുള്ള നാടൻകളികളും പഠിപ്പിക്കും. കുട്ടികളുടെ ശാരീരികക്ഷമത ഉറപ്പാക്കും. ആഴ്ചയിൽ മൂന്നു പീരിയഡ് ഉപയോഗിക്കും. വേണമെങ്കിൽ രാവിലെയും വൈകീട്ടും സമയം കണ്ടെത്തും.

നാടൻപാട്ടുമുതൽ ഡിസൈനിങ് വരെ ഉള്ളതാണ് കലാവിദ്യാഭ്യാസം. ആഴ്ചയിൽ മൂന്നു പീരിയഡിലാണ് പഠനം. ഗദ്ദിക പോലുള്ള നാടൻകലകൾ, പടയണി, കുമ്മാട്ടി, നാടകം, നൃത്തം തുടങ്ങിയവ പഠിപ്പിക്കും. സംഗീതത്തിൽ നാടൻപാട്ട്, ഹിന്ദുസ്ഥാനി, ലോക ക്ലാസിക്ക് തുടങ്ങിയവ ഉൾപ്പെടുത്തി. ചിത്രം, ശില്പം, പരസ്യം, ഡിസൈനിങ് തുടങ്ങിയവ കലാവിദ്യാഭ്യാസത്തിലുണ്ട്.

Previous Post Next Post