മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രസാദസദ്യയുടെ ചുമതല ഇനി മയ്യിൽ അരി കമ്പനിക്ക്. പരിപാടിയുടെ ഉദ്ഘാടനം ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മലബാർ ദേവസ്വം മുൻകമ്മിഷണർ പി.നന്ദകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷത വഹിച്ചു. എല്ലാ ആഴ്ചയും മൂന്ന് ദിവസം ഇവിടെ പ്രസാദ സദ്യയുണ്ട്.
അരി കമ്പനി ചെയർമാൻ കെ.കെ രാമചന്ദ്രൻ, നബാർഡ് എ.ഡി.എം.ജി ഷിമോൻ, ഡോ: പി.ജയരാജ് , ടെമ്പിൾ കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ടി.വിനോദ്, അരി കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ ബാലകൃഷ്ണൻ, ക്ഷേത്രം പാരമ്പര്യ ഊരാളൻ മാക്കന്തേരി ദാമോദരൻ നമ്പൂതിരി, പി.കെ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.