കല്യാശ്ശേരി :- ബിക്കിരിയൻ പറമ്പിന് സമീപത്തെ ഇറക്കത്തിൽ ട്രാക്ടർ മറിഞ്ഞ് ട്രാക്‌ടർ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. കല്യാശ്ശേരി മുട്ടം സ്വദേശിയായ വിജയൻ (40), ചെറുകുന്ന് സ്വദേശി സുകുമാരൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. കാർഷികാവശ്യത്തിന് പോകുകയായിരുന്ന ട്രാക്ടറാണ് മറിഞ്ഞത്. നാല് വൈദ്യുതത്തൂണുകളും തകർന്നു. ഇടിച്ചയുടനെ വൈദ്യുതിബന്ധം നിലച്ചതിനാൽ വലിയ അപകടം ഒഴിവായി.