കൊളച്ചേരി :-62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻപാട്ട്, പരിചമുട്ട് എന്നീ ഈങ്ങളിൽ എ ഗ്രേഡ് നേടിയ അദ്രിനാഥിനെ കൊളച്ചേരി ഫോക്കസ് ഗ്രൂപ്പ് അനുമോദിച്ചു. ഉദ്ഘാടനവും അനുമോദനവും ഫോക്കസ് രക്ഷാധികാരി വേണുഗോപാൽ നിർവ്വഹിച്ചു. സി.പി.രാജീവൻ അധ്യക്ഷത വഹിച്ചു. കാഷ് അവാർഡ് സന്തോഷ് കമ്പിൽ സമ്മാനിച്ചു.
സി.പി രാജീവൻ (Karate trainer)കാഞ്ചന.എ, പ്രശാന്ത് നൂഞ്ഞേരി, നിമ്മി വി.വി, രൂപേഷ്. വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ സ്മിജ സ്വാഗതവും സി. ദേവരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കേക്ക് കട്ടിംഗും ഫോക്കസ് ഗ്രൂപ്പ് കലാകാരന്മാർ അണിനിരന്ന കരോക്കെ ഗാനമേളയും അരങ്ങേറി.