മുണ്ടേരി :- കാട്ടുപന്നി ആക്രമണത്തിൽ മുണ്ടേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം പി.അഷ്റഫിന് പരിക്ക്. രാത്രി 8.30 ന് കാഞ്ഞിരോട് എ.യു പി സ്കൂളിനു സമീപത്തുവെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സമീപത്തെ കൂൾബാറിൽ കയറിയ പന്നി പിന്നീട് പുറത്തിറങ്ങി ഇതുവഴി വന്ന കാറിൽ ഇടിച്ച ശേഷം ഓടിപ്പോയി.