കണ്ണൂർ :- യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ വി.രാഹുൽ, അഡ്വ : വി.പി അബ്ദുൾ റഷീദ്, നിമിഷ വിപിൻദാസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അതുൽ എം.സി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ, സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ മഹിത മോഹൻ, പ്രിനിൽ മതുക്കോത്ത്, മിഥുൻ മാറോളി, വിജിത്ത് നീലാഞ്ചേരി, നിധീഷ് ചാലാട്, ജീന ഷൈജു, നിധിൻ കോമത്ത്,എബിൻ സാബൂസ്, യൂത്ത് കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ്‌മാരായ വരുൺ എം.കെ, രാഹുൽ പുത്തൻ പുരയിൽ, പ്രിൻസ്. പി ജോർജ്ജ്, അമൽ കുറ്റ്യാട്ടൂർ, നിധിൻ പി.വി,ഷജിൽ.കെ, നവനീത് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കാൽടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ജോമോൻ ജോസ്,വിജിൽ മോഹനൻ,വി.രാഹുൽ,വി. പി അബ്ദുൽ റഷീദ്,നിമിഷ വിപിൻദാസ്,സുധീഷ് വെള്ളച്ചാൽ, പ്രിനിൽ മതുക്കോത്ത്, മിഥുൻ മാറോളി,വിജിത്ത് നീലാഞ്ചേരി, ജീന ഷൈജു,നിധിൻ കോമത്ത്, അതുൽ എം.സി, നിധിൻ നടുവനാട്, രാഹുൽ പുത്തൻ പുരയിൽ, വരുൺ സി.വി, അർജുൻ സി.കെ, പ്രകീർത്ത് മുണ്ടേരി, ആകർഷ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു.