ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷവുമായി പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ


പള്ളിക്കുന്ന് :- തൊണ്ണൂറിന്റെ നിറവിലേക്ക് പ്രവേശിക്കുന്ന പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ നവതി ആഘോഷം 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടക്കും.

2024 ജനുവരി 26ന് വൈകുന്നേരം 3.30 മുതൽ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 5 മണിക്ക് ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ രമേഷ് കുമാർ നിർവഹിക്കും. 6.30 മുതൽ നൃത്തങ്ങൾ, കൈകൊട്ടിക്കളി, തിരുവാതിര, ഡാൻസ് ഫ്യൂഷൻ എന്നിവ അടങ്ങിയ കലാസന്ധ്യ അരങ്ങേറും. വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കെ.സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.വി സുമേഷ് എം.എൽ.എ വിശിഷ്ടാതിഥിയാകും. സ്കൂൾ മാനേജർ രവീന്ദ്രനാഥ് ചേലേരി സമ്മാനദാനം നിർവഹിക്കും.

രാധാവിലാസം യു.പി. സ്‌കൂളിൽ ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ പഠന ത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് തളിപ്പറമ്പ് തൃച്ഛംബരം ചെങ്ങള വീട്ടിൽ നാരായണ വാര്യരുടെ സ്‌മരണാർത്ഥം അദ്ദേഹത്തിൻ്റെ മകനും പൂർവ്വവ് ദ്യാർത്ഥിയുമായ വി.വി ജയചന്ദ്രൻ ഏർപ്പെടുത്തിയ 25,000 രൂപയുടെ കേഷ് പ്രൈസ്‌മണി ഉദ്ഘാടനവേദിയിൽ വെച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  വിതരണം ചെയ്യും.

Previous Post Next Post