സഹോദരങ്ങളായ പെൺകുട്ടി കൾ കുളത്തിൽ മുങ്ങി മരിച്ചു

 


കുന്നംകുളം:-പന്തല്ലൂരിൽ സഹോദ രങ്ങളായ പെൺകുട്ടി കൾ കുളത്തിൽ മുങ്ങി മരിച്ചു. പഴുന്നാന മടപ്പാട്ട് പറമ്പിൽ അഷ്കറിന്റെയും സുബൈദയുടെയും മക്കളായ അസത്ത് (13), മഷീദ (10) എന്നിവരാണ് മരിച്ചത്. പന്തല്ലൂർ ക്ഷേത്രത്തിന് മുൻവശത്തുള്ള' പാടത്തെ പാറക്കുള ത്തിൽ ഇന്നലെ പകൽ നാലുമണിയോടെയാ ണ് അപകടം ഉണ്ടായ ത്. പിതാവിനോടൊപ്പം സമീപത്തെ അൽ അമീൻ ഓഡിറ്റോറിയ ത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെ ടുക്കാനായി എത്തിയ കുട്ടികൾ കാലിൽ പറ്റിയ അഴുക്ക് കഴുകി ക്കളയാനായി ശ്രമിക്കു ന്നതിനിടെ കുളത്തിലേ ക്ക് വീഴുകയായിരുന്നു. കുന്നംകുളത്തുനിന്ന്

ഫയർഫോഴ്സ് എത്തി കുട്ടികളെ ആശുപത്രി യിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെയും ജീ വൻ രക്ഷിക്കാനായില്ല. അസത്ത് മരത്തം കോട് ഗവ.ഹൈസ്കൂ ളിലെയും മഷീദ പാറ ന്നൂർ സ്കൂളിലെയും വിദ്യാർഥിനികളാണ്.

Previous Post Next Post